Thursday 9 January 2014

സഖേ പാടുക ..

സഖേ,വൈകിയെത്തിയതെന്താണാവോ?..
നിന്നെയും കാത്തിരിപ്പായിരുന്നു ഞാന്‍;
കാത്തു വെച്ച മഞ്ചാടി മണികള്‍ പകുത്തു തരാം..
കുന്നിമണി മാലകള്‍ കടം തരാം..

ഒരു മയില്‍‌പ്പീലി പെറ്റൊരു കുഞ്ഞു പീലിത്തണ്ട്,
ഒരു ദിനം കൊണ്ട് പെറുക്കിയ ശംഖുകള്‍ പകുക്കാം ,
ഒഴിഞ്ഞ കുപ്പികളില്‍  ജീവശ്വാസം നിറയ്ക്കാം.
നേരിന്റെ നിരന്തര .കാഹളം മുഴക്കാം..

എങ്കിലും കേള്‍ക്കാതെ വയ്യ ,വൈകി വന്നതെന്തേ സഖേ?
ഇനിയുമുരുള്‍ പൊട്ടി തകരാത്ത മലകളില്‍
ചോല മരങ്ങളില്‍ കുടി കൊള്ളും ദൈവങ്ങള്‍!
നിന്നെയുമെന്നെയും വിടാതെ കൂകി വിളിപ്പതറിവീലേ ?
നമുക്ക് പാടുവാനുണ്ടേറെ പാട്ടുകള്‍ ,വരിക സഖേ
വൈകി വന്നെന്നാലും നിന്റെ പാട്ടിന്റെയീണത്തില്‍
നാടും വീടും മനസ്സും മയങ്ങും..പാടുക പാടുക..
മഹാനുഭാവുക ..പാടുക ഭവാന്റെ ഗീതകം പിന്നെയും..
ഉണരുവാന്‍ മടിക്കും മനസ്സുകളുണരട്ടെ!
ഭവാന്റെ ജീവിതം സ്വാര്‍ത്ഥകമാകട്ടെ .......................................................................................

സുമേഷ് 

4 comments:

ajith said...

വന്നു സഖേ
നല്ല കവിത വായിക്കാന്‍

അന്നവിചാരം said...

അജിത്തേട്ടാ സുഖമാണോ?

സൗഗന്ധികം said...

ഇത് റിനി ഭായിക്കുള്ള കവിതയാണെന്നു തോന്നുന്നല്ലോ. എന്തായാലും നന്നായിരിക്കുന്നു.ഇഷ്ടമായി.


ശുഭാശംസകൾ.....

MOIDEEN ANGADIMUGAR said...

കൊള്ളാം..നന്നായി

Post a Comment