Wednesday 10 December 2014

ധിക്കാരം.


എത്ര  ധിക്കാരമാണീ
കണ്ണുനീര്‍ത്തുള്ളികള്‍ക്കെന്നോ !
ഒരിക്കലും  കണ്ണു  നിറയ്ക്കരുതെന്ന
എന്റെ ആജ്ഞയെ  എത്ര 
നൈര്‍മ്മല്യത്തോടെയാണ്
അവ  ധിക്കരിക്കുന്നത് !

എന്റെ  കണ്ണിനോ  ഒരു ലജ്ജയുമില്ല
എത്രയുളിപ്പില്ലാതെയാണ്
  കണ്ണുനീര്‍ത്തുള്ളികളെ
എന്റെ കവിളുകളിലൂടെയൊഴുക്കി
വെറുതെയവയെ  വൃത്തി ഹീനമാക്കുന്നത് !


5 comments:

പദസ്വനം said...

ഇതാ ഒരു ധിക്കാരി :D

സൗഗന്ധികം said...

കവിളല്‌പം നനവ്‌ പടർന്നാലും, ഉള്ളം തെളിയുകയല്ലേ..? ഒരു ശങ്കയും വേണ്ടാ. കരച്ചിൽ വന്നാൽ അങ്ങട്‌ കരഞ്ഞേക്കൂ. പരസ്യത്തിലെ പെൺകുട്ടി പറയുന്ന പോലെ, "കരച്ചിൽ കഴിഞ്ഞാൽ നിറപറയും, നിലവിളക്കുമൊരുക്കിയ പോലൊരു ചിരി..! എന്താ ഒരു രസം..!!"

നല്ല കവിത :)

ശുഭാശംസകൾ....

ajith said...

കണ്ണീര്‍ ശുദ്ധിചെയ്യുന്നു!

Salim kulukkallur said...

കരയാന്‍ കഴിയുന്നത്‌ തന്നെയല്ലേ ഒരു അനുഗ്രഹമല്ലേ ?

അന്നവിചാരം said...

നന്ദി ..പദസ്വനം,സൌഗന്ധികം അജിത്തേട്ടന്‍ ..സലിം ..

Post a Comment